ചിക്കാഗോ മലയാളീ അസോസിയേഷന്റെ വനിതാ വിഭാഗമായ വനിതാ ഫോറത്തിന്റെ പ്രവർത്തന ഉദ്‌ഘാടനം കേരള പിറവിയോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് രഞ്ജൻ എബ്രഹാം നിർവഹിച്ചു. കോർഡിനേറ്റർ സിബിൾ ഫിലിപ്പ് സ്വാഗതവും  ടീന സിബു കുളങ്ങര കൃതജ്ഞതയും പറഞ്ഞു . ഷിജി അലക്സ്   വനിതാ ഫോറത്തിന്റെ വിഷൻ എന്തായിരിക്കണം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു . ബ്രിജിറ്റ് ജോർജ് പാചക ക്‌ളാസ് എടുത്തു . ചെറിയ ചെറിയ ഗെയിമുകളിലൂടെ പരസ്പരം കൂടുതൽ  പരിചയപ്പെടുവാൻ ഉതകുന്ന  വിവിധ പരിപാടികൾക്ക്  സിമി ജെസ്റ്റോ, ടീന സിബു കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. കോ-കോർഡിനേറ്റർ മാരായ ബിനി അലക്സ് തെക്കനാട്ട്, ചിന്നമ്മ  സാബു തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി .

 സി എം എ ഹാളിൽ വനിതാഫോറത്തിന്റെ നേതൃത്വത്തിൽ തുടങ്ങാൻ പോകുന്ന മലയാളം  ലൈബ്രറി യുടെ  പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്ന് ചർച്ച ചെയ്തു.  ഈ മലയാളം ലൈബ്രറി യിലേക്ക് മലയാളം പുസ്തകങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ  ഷിജി അലെക്സിനെയോ  (224 436 9371)  ചിക്കാഗോ മലയാളീ അസോസിയേഷന്റെ ഏതെങ്കിലും ബോർഡ് അംഗത്തിനെയോ വിവരം അറിയിക്കുക . കുറെ പുസ്തകങ്ങൾ സമാഹരിച്ചതിനുശേഷം ആഴ്ചയിൽ ഒരു നിശ്ചിത ദിവസം  അംഗങ്ങൾക്ക്  സി എം എ ഹാളിൽ വന്നു പുസ്തകം എടുക്കുകയും ഒന്ന് രണ്ടാഴ്‌ചക്കകം തിരികെ നൽകുകയും ചെയ്യാം. ഈ ലൈബ്രറി യുടെ പ്രവർത്തങ്ങൾ 2018  ജനുവരി അവസാനത്തോട് കൂടി ആരംഭിക്കുകയും ആ സമയത്തിനു മുൻപായി കൃത്യമായ പ്രവത്തന മാർഗ രേഖ എല്ലാവരെയും അറിയിക്കുമെന്നും  കോർഡിനേറ്റർ സിബിൾ ഫിലിപ്പ് അറിയിച്ചു.

 2018  മാർച്ച് മാസം 10   (ശനി) ഉച്ചക്ക് 2 മണി മുതൽ വിപുലമായ രീതിയിൽ അന്തർദേശീയ വനിതാ ദിനം ആചരിക്കുവാനും തീരുമാനിച്ചു,. 25  വർഷമോ അതിൽ കൂടുതലോ സേവനമനുഷ്ഠിച്ച ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളായ എല്ലാ നേഴ്സ് മാരെയും തദവസരത്തിൽ ആദരിക്കുന്നതായിരിക്കും  മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ പാരിഷ് ഹാളിൽ ആയിരിക്കും വനിതാ ദിന   ആഘോഷങ്ങൾ. ആഘോഷത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും . വനിതകൾക്ക് കൂടുതൽ പ്രയോജനകരമായ കർമ്മ പരിപാടികൾ ആരംഭിക്കുവാനും വനിതകളുടെ കൂട്ടായ്മ,  വർഷത്തിൽ പല പ്രാവശ്യം കൂടാനും  തീരുമാനിച്ചു .

വനിതാ ഫോറത്തിന്റെ  പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയുവാനും അതിൽ ചേർന്ന് പ്രവർത്തിക്കുവാനും താല്പര്യമുള്ള മലയാളീ വനിതകൾ ചിക്കാഗോ മലയാളീ അസോസിയേഷൻ വനിതാ ഫോറം കോഓർഡിനേറ്റർ മാരായ  സിബിൾ ഫിലിപ്പ്  (630 697 2241 ) , ഷിജി അലക്സ് (224 436 9371), സിമി ജെസ്റ്റോ ( 773 677 3225), ടീന സിബു കുളങ്ങര (224 452 3592), ബിനി അലക്സ് തെക്കനാട്ട് ( 847 227 8470) ,  ചിന്നമ്മ  സാബു ( 224 475 2866 ) , ലിജി ഷാബു മാത്യു  (630 730 6221  ),  മേഴ്‌സി  കളരിക്കമുറി (224 766 9441 ), അൻഷാ ജോയ് അമ്പേനാട്ട് (630 401 2489 ) എന്നിവരുമായി ബന്ധപെടുക

വനിതാ ഫോറത്തിന്റെ ഈ യോഗത്തിൽ ചിക്കാഗോ മലയാളീ അസോസിയേഷൻ ഡയറക്ടർ ബോര്ഡിനെ  പ്രതിനിധീകരിച്ചു സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, ബോർഡ് അംഗം അച്ചൻ കുഞ്ഞു മാത്യു  തുടങ്ങിയവരും പങ്കെടുത്തു

വനിതാ ഫോറത്തിന്റെ അടുത്ത യോഗം ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 6  മണിക്ക് സി എം എ ഹാളിൽ കൂടുവാനും, കൂടുതൽ മലയാളീ വനിതകൾ ആ യോഗത്തിലേക്ക് കടന്നു വരണം എന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here