തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ നിയമോപദേശം, അന്വേഷണസംഘം രൂപീകരിക്കുന്നതിനുള്ള ഉത്തരവ് എന്നിവ മന്ത്രിസഭ പരിഗണിക്കും. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിക്കാനാണ് സാധ്യത. വിശദമായ ചര്‍ച്ച ഉണ്ടാവില്ല. മുന്‍ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍, സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ക്ക് ഭാഗികമായി അംഗീകാരം ലഭിച്ചതായാണ് സൂചന. തോമസ് ചാണ്ടിവിഷയം മന്ത്രിസഭയുടെ പരിഗണനക്ക് വന്നേക്കില്ല എന്നാണ് അറിയുന്നത്. വിഷയം എല്‍.ഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്നതീരുമാനമാണ് നേതാക്കള്‍ക്കുള്ളത്. അതേസമയം ആരെങ്കിലും ഇത് പരാമര്‍ശിച്ചാല്‍ റവന്യൂ മന്ത്രി മറുപടി നല്‍കും. റേഷന്‍ വ്യാപാരികളുടെ സമരവും ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.

അതേസമയം സോളര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍. പ്രത്യേകസഭാ സമ്മേളനത്തിലാണ് റിപ്പോര്‍ട്ടും അതില്‍ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ സഭയില്‍ സമര്‍പ്പിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടര്‍ അന്വേഷണം സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. പ്രതിപക്ഷത്തെ , പ്രത്യേകിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായും പ്രതിരോധത്തിലാക്കുന്നതാണ് സോളര്‍ റിപ്പോര്‍ട്ട്.

ഉമ്മന്‍!ചാണ്ടി ഉള്‍പ്പെടെ കോണ്‍!ഗ്രസ് നേതൃനിരയിലെ അരഡസന്‍ പ്രമുഖരെയെങ്കിലും പ്രതിസ്ഥാനത്ത് നിറുത്തുന്നതാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇത് സഭയുടെ മേശപ്പുറത്തുവെക്കുന്നതോടെ പൊതുരേഖയാകും പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇത് ലഭ്യമാകുകയും ചെയ്യും. ഇതോടെ രാഷ്ട്രീമായും വ്യക്തിപരമായും കമ്മിഷന്റെ കണ്ടെത്തലുകള്‍ക്ക് മറുപടിപറയേണ്ട ബാധ്യതആരോപണ വിധേയരായ നേതാക്കള്‍ക്ക് വന്നുചേരും. വിജിലന്‍സ്‌ േകസുകളേക്കാള്‍ ,പ്രാധാന്യം കൈവരുക സരിത കൊടുത്ത പരാതിയില്‍മേലുള്ള തുടര്‍നടപടികള്‍ക്കാകും. സ്ത്രീപീഡനത്തിന് മുന്‍മുഖ്യമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും എതിരെ കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പഴുതടച്ചുള്ള നിയമനടപടികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേരളം ഇന്നോളം കണ്ടില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിനാണ് വേദിയൊരുങ്ങുന്നത്. സോളര്‍മുന്‍നിറുത്തി പ്രതിപക്ഷത്തെ , പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയെ എതറ്റം വരെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും തയ്യാറാകും എന്നാണ് ഇനികാണേണ്ടത്. ഇതിന് എന്തുമറുടി നല്‍കാന്‍യുഡിഎഫിനാകും എന്നത് വരും നാളുകളിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ആകെ നിര്‍ണ്ണയിക്കും.

മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവനക്കു ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കൂടുതല്‍ ചര്‍ച്ചകള്‍അനുവദിക്കാറില്ലെങ്കിലും പ്രതിപക്ഷനേതാവിന് സംസാരിക്കാന്‍ അവസരം ലഭിച്ചേക്കാം. സഭാ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാനുള്ള അനുവാദം സ്പീക്കര്‍ നല്‍കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here