ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കളളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനത്തെ പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധനയാണ് ഉണ്ടായി. 2015 2016 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 20162017 വര്‍ശം ഇത് 84.21 ലക്ഷമായി ഉയര്‍ന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ കുറഞ്ഞെന്നും ഭീമമായ വസ്തുവില കുറഞ്ഞതായും തദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിച്ചതായും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

അതേസമയം രാജ്യത്തെ പിടിച്ചുലച്ച നോട്ട് അസാധുവാക്കല്‍ നടപ്പിലായിട്ട് ഇന്ന് ഒരു വര്‍ഷം. ഒന്നാം വാര്‍ഷികം കള്ളപ്പണവിരുദ്ധ ദിനമായാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം.
വിനമയത്തലുണ്ടായിരുന്ന എണ്‍പത്തിയാറ് ശതമാനം നോട്ടുകളും അസാധുവാക്കിയ തീരുമാനം ഒരു വര്‍ഷം തികയുമ്പോഴും ശരിയായിരുന്നുവെന്ന് തന്നെയാണ് സര്‍ക്കാര്‍ ആണയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രമാദിത്വത്തിന് ഉലച്ചിലുകള്‍ വീഴ്ത്തി നോട്ട് അസാധുവാക്കല്‍. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് മോദിക്ക് അഗ്‌നിപരീക്ഷയാകും. പ്രചാരണവേദികളില്‍ നോട്ട് നിരോധനം തന്നെയാണ് പ്രധാനചര്‍ച്ച. പ്രതിപക്ഷനിരയിലുള്ള െഎക്യമില്ലായ്മ നോട്ട് അസാധുവാക്കലിനെതിരായ പ്രതിഷേധങ്ങളിലും തുടരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here