ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പത്താമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18-നു ശനിയാഴ്ച നടക്കും. Rec Plex, 420 W, Demster St, Mount Prospect-ല്‍ രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷനും, 9 മണിക്ക് മത്സരങ്ങളും ആരംഭിക്കുന്നതാണ്.

15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 13 ടീമുകള്‍ ഈവര്‍ഷത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഷിക്കാഗോയിലെ യുവജനങ്ങളുടെ ഹൃദയത്തില്‍ ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും മാറ്റൊലി ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കാന്‍ യുവജനങ്ങളുടെ പ്രതിനിധി ജോജോ ജോര്‍ജ് കഴിഞ്ഞ കുറെ മാസങ്ങളായി കഠിനാധ്വാനത്തിലാണ്. ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആവേശപൂര്‍ണ്ണമാക്കാന്‍ വിവിധ ദേവാലയങ്ങളിലെ ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ആവേശം ഉണര്‍ത്തുന്ന കാണികളും, ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന് കായികമാമാങ്കം തീര്‍ക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

2007-ല്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളിലുള്ള യുവജനങ്ങളെ ഒന്നിപ്പിച്ച് ക്രിസ്തീയ ഐക്യത്തില്‍ മുന്നേറുവാന്‍ സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ചതാണ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്.

വിജയികള്‍ക്ക് വെരി റവ. കോശി പൂവത്തൂര്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, എന്‍.എന്‍ പണിക്കര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എന്നിവ സമ്മാനിക്കുന്നതാണ്.

യുവത്വത്തിന്റെ ത്രസിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ പ്രകടനങ്ങള്‍ കാണുവാനായി എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ ചെയര്‍മാനും, ജോര്‍ജ് പണിക്കര്‍ കണ്‍വീനര്‍, ജോജോ ജോര്‍ജ് കോ കണ്‍വീനര്‍ (യൂത്ത്), പ്രവീണ്‍ തോമസ്, സജി കുര്യന്‍, ബിജു ജോര്‍ജ്, ജയിംസ് പുത്തന്‍പുരയില്‍, രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി അക്ഷീണം പ്രയത്‌നിക്കുന്നു.

എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. ജോര്‍ജ് സജീവ് മാത്യൂസ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജോ ജോര്‍ജ് (യൂത്ത് കണ്‍വീനര്‍) 224 489 4012, പ്രവീണ്‍ തോമസ് (847 769 0050), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).

ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here