ന്യൂഡല്‍ഹി: രാജ്യത്ത് ഹോട്ടലുകളിലെ ഭക്ഷണത്തിന് ജിഎസ്ടി അഞ്ചുശതമാനമാക്കി കുറച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം നികുതി പഴയനിരക്കില്‍ നല്‍കണം. എസി ഹോട്ടലുകളില്‍ 18 ശതമാനവും നോണ്‍ എസി ഹോട്ടലുകളില്‍ 12 ശതമാനവും ആയിരുന്നു നികുതി.

ഗുവാഹത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചത്. ഇത്പ്രകാരം 177 ഉല്‍പ്പന്നങ്ങളുടെ വിലകുറയും. ഉയര്‍ന്ന നികുതി സ്ലാബായ 28 ശതമാനം 50 ഉല്‍പന്നങ്ങള്‍ക്ക് മാത്രമാക്കി. ചോക്ക്്‌ലേറ്റ്, ച്യൂയിഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍ , മാര്‍ബിള്‍ , സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയുടെ വിലയാണ് കുറയുക.

28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് നികുതി കുറയുന്നത്. 227 ഉല്‍പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന നികുതി 62 ഉല്‍പന്നങ്ങള്‍ക്ക് മാത്രമാക്കി ചുരുക്കാനാണ് നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഇത് ചുരുക്കി 50 ആക്കുകയായിരുന്നു. 20,000 കോടിരൂപയുടെ വരുമാനനഷ്ടമാണ് ഇതിലൂടെയുണ്ടാകുക. ബിഹാര്‍ ധനമന്ത്രി സുശില്‍ കുമാര്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here