ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ എക്യുമിനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് പ്രസിഡന്റും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് പരി. ഐറിനെജ് ഗാര്‍വിലോവിച്ചിനെ ബോസ്‌നിയയിലെ ബിജെജ്‌ന തിയോടോക്കോസ് കത്തീഡ്രലിലെത്തി സന്ദര്‍ശിച്ചു.

സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സ്വോര്‍നിക്കോ തുസ്ലങ്ക്‌സ ഭദ്രാസന ആസ്ഥാന കത്തീഡ്രലാണിത്. മലങ്കരസഭ എക്യുമിനിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി ഫാ. ഏബ്രഹാം തോമസ്, സെര്‍ബിയന്‍ സഭ എക്യുമിനിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അശ്വിന്‍ സെഫ്രിന്‍ ഫെര്‍ണാണ്ടിസ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

സെര്‍ബിയയുടെ മണ്ണില്‍ പരീക്ഷണങ്ങളെ അതിജീവിച്ച് സഭ വളരുന്നതിലെ സന്തോഷം മാര്‍ നിക്കോളോവോസ് പങ്കുവച്ചു. എട്ട് പതിറ്റാണ്ടിലേറെയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയും സെര്‍ബിയന്‍ സഭയുമായി തുടരുന്ന ഊഷ്മള ബന്ധത്തെയും മാര്‍ നിക്കോളോവോസ് അനുസ്മരിച്ചു. മലങ്കര സഭയുടെയും പരി. ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെയും ആശംസകളും സ്‌നേഹവും മാര്‍ നിക്കോളോവോസ് പങ്കുവെയ്ക്കുകയും ചെയ്തു. സ്‌നേഹസമ്മാനമായി ഒരു സ്ലീബാ നല്‍കുകയും ചെയ്തു.

പരി. ഐറിനെജ് പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണം നടന്ന 2010ല്‍ മലങ്കരസഭയെ പ്രതിനിധീകരിച്ച് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പങ്കെടുത്തത് പരി. ഐറിനെജ് അനുസ്മരിച്ചു. യോങ്കേഴ്‌സിലെ സെന്റ് വ്‌ലാഡിമിര്‍ തിയളോജിക്കല്‍ സെമിനാരിയുടെ ട്രസ്റ്റി ബോര്‍ഡില്‍ മാര്‍ നിക്കോളോവോസും പരി. ഐറിനെജും അംഗങ്ങളാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here