ടെഹ്‌റാന്‍:ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ സല്‍മാനിയയില്‍ വന്‍നാശനഷ്ടം. 164 പേര്‍ മരിച്ചു. ആയിരത്തി അറുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചന . യു.എ.ഇ, കുവൈത്ത് അടക്കുള്ള ഗള്‍ഫ് രാജ്യങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.

മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ ഇടങ്ങളിലാണ് കൂടുതല്‍ തീവ്രത അനുഭവപ്പെട്ടത്. കുവൈത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി. യു.എ.ഇ സമയം രാത്രി പത്തരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാന്‍, തുര്‍ക്കി, സിറിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി

 

LEAVE A REPLY

Please enter your comment!
Please enter your name here