കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ മുന്നണിക്ക് അകത്തുനിന്നുള്ള പ്രതിഷേധവും കനക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തോമസ് ചാണ്ടിയ്‌ക്കെതിരെ പരിഹാസവുമായി രംഗത്തെത്തി. വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നാണ് സുധാകരന്റെ പരിഹാസം.

തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.

തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നുമായിരുന്നു ഇന്നലെ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here