നാഗ്പൂര്‍: രാജ്യത്തെ എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നിര്‍ദ്ദേശം. യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്കാവശ്യമായ യൂറിയ ഉല്‍പാദിപ്പിക്കാനാണ് കേന്ദ്ര മന്ത്രി നിര്‍ദ്ദേശിക്കുന്നത്. യൂറിയ ഇറക്കുമതി കുറക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറയുന്നു.

ഇക്കാര്യം ചില സ്വീഡിഷ് ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ‘ മനുഷ്യമൂത്രത്തില്‍ ധാരാളം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് പാഴായിപ്പോവുകയാണ്. പാഴായിപ്പോവുന്നവ ഉപയോഗയോഗ്യമാക്കുകയാണ് എന്റെ ലക്ഷ്യം. അതിനാല്‍ ഇത് നടപ്പാക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കരുതുന്നത്’- ഗഡ്കരി പറഞ്ഞു.

നിലവില്‍ നമുക്കാവശ്യമായ ഫോസ്ഫറസും പൊട്ടാസ്യവും നിര്‍മിക്കാനുള്ള ജൈവവസ്തുക്കള്‍ നമ്മുടെ പക്കലുണ്ട്. നൈട്രജനും കൂടി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക രംഗത്തെ മികച്ച നേട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില പ്രധാന വാർത്തകൾ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ഏറെ കാലമായി കേരളത്തിലെ സി.പി.എം വ്യക്തി കേന്ദ്രീകൃതദിശയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അത് സര്‍വസീമകളും ലംഘിച്ചിട്ടും പാര്‍ട്ടി നിലപാട് തിരുത്താന്‍ തയാറായില്ല.

ഗെയില്‍ വിഷയത്തില്‍ സമരക്കാര്‍ ഒരുക്കമാണെങ്കില്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. ചര്‍ച്ചക്കിടയില്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സമവായത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു

ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ വിറങ്ങലിച്ച് ലോകം. ജപ്പാനും നിരവധി അറബ് രാജ്യങ്ങളും കേരളത്തിലെ ഇടുക്കിയും ഭൂകമ്പത്തില്‍ കുലുങ്ങി.

സംസ്ഥാനത്തു നടക്കുന്ന എല്ലാ അതിക്രമങ്ങളും നിയന്ത്രിക്കാനാവില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകനെ കൊന്ന് റെയില്‍ പാളത്തില്‍ തള്ളിയ സംഭവത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയുടെ പ്രതികരണം

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി വേണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിം കോടതി ഉടന്‍ വാദം കേള്‍ക്കും. പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

ഏത് തരം പശുവിലാണ് സൂര്യകേതു നാഡി?; ഭാരതീയ സംസ്‌കാരത്തിലുള്ള വിവരമളക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. എയര്‍ ഇന്ത്യയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ ക്യാബിന്‍ ക്രൂവായിരുന്നു സ്വാതി. ഒരു മാസം മുമ്പായിരുന്നു നടപടി

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പൊലിസുകാര്‍ക്കെതിരെ അന്വേഷണം. സ്‌കൂള്‍ ബസ് ജീവനക്കാരനായ അശോക് കുമാറിനെതിരെ കൃത്രിമ തെളിവുകള്‍ നിര്‍മിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം.

നവംബര്‍ 11ന് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍നിന്നും താന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അതേസമയം യോഗത്തില്‍ തനിക്ക് നേരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here