കോല്‍ക്കൊത്ത: ഭൂമിശാസ്ത്രപരമായ സൂചനകളുടെ പരിശോധനയില്‍ ബംഗാള്‍ വിജയിച്ചു. ജോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ആക്ട് (ജിഐ) അനുസരിച്ചാണ് വിധിനിര്‍ണയം നടത്തിയത്. ഇതനുസരിച്ച് ഒരു ഉത്പന്നത്തിന് പേറ്റന്റ് നല്‍കണമെങ്കില്‍ സംസ്ഥാനത്തിന് ഭൂമിശാസ്ത്രപരമായോ സാമൂഹ്യപരമായോ ബന്ധമുണ്ടായിരിക്കണമെന്ന് പേറ്റന്‍സ് ആന്‍ഡ് ഡിസൈന്‍സിന്റെ കൊല്‍ക്കത്ത ഡെപ്യൂട്ടി കണ്‍ട്രോളര്‍ സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു.
ബംഗാളിന്റെ രസഗുളയ്ക്ക് ജിഐ പദവി ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. രസഗുളയുടെ ഉത്ഭവത്തിനും വികാസത്തിനും ബംഗാളിന് സ്ഥാനമുണ്ടെന്ന് പേറ്റന്റ് ബോര്‍ഡ് നിരീക്ഷിച്ചു. ഇന്ത്യയുടെ തനതായ കൈയൊപ്പുചാര്‍ത്തിയ മധുരവിഭവമെന്ന നിലയില്‍ ബംഗാളിന് ഈ സൂചകങ്ങള്‍ അനുകൂലമാവുകയായിരുന്നു.
നബീന്‍ ചന്ദ്രദാസെന്ന പ്രസിദ്ധ പാചകവിദഗ്ധനാണ് 1868 ല്‍ രസഗുള ആദ്യമായുണ്ടാക്കിയതെന്ന് ബംഗാള്‍ സര്‍ക്കാരിന്റെ ചരിത്ര രേഖകളില്‍ പറയുന്നുണ്ട്. ബോര്‍ഡ് ഇത് അംഗീകരിക്കുകയായിരുന്നു. 600 വര്‍ഷങ്ങളായി രസഗുള ഒഡീഷയിലുണ്ടെന്നും ഇത് തെളിയിക്കുന്നതിന് പ്രത്യേക കമ്മറ്റിയെ നിയമിക്കുമെന്നും വാദവുമുയര്‍ത്തിയാണ് 2015ല്‍ ഒഡീഷ ശാസ്ത്രസാങ്കേതിക മന്ത്രി പ്രദീപ് കുമാര്‍ പനിഗ്രാഹി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here