തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്തില്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിയും. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ ഫ്‌ലൈറ്റിലാണ് തീ പടര്‍ന്നത്.
ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും കരിഞ്ഞമണത്തോടൊപ്പം പുകയും ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടതോടെ വന്‍ അപകടം ഒഴിവായി. ബാഗില്‍ നിന്നും തീപ്പൊരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പേ വിമാനത്തിലെ സുരക്ഷാജീവനക്കാര്‍ തീ കെടുത്തി. വിമാനം തിരികെ ഇറക്കി.
ബാഗുകള്‍ പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രതുടര്‍ന്നത്. ബംഗളൂരുവില്‍ സാധാരണപോലെ വിമാനമെത്തി. സുരക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച എല്ലാവര്‍ക്കും ഇന്‍ഡിഗോ നന്ദി അറിയിച്ചു. പതിനൊന്നാം തീയതിയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here