ന്യൂദല്‍ഹി: സൗദി അറേബ്യ യോഗയെ അംഗീകരിക്കുമ്പോള്‍ ഇന്ത്യക്കൊപ്പം അത് ഒരു അറബ് വനിതയുടെയും അഭിമാനമാണ്. നൗഫ് ബിന്ദ് മുഹമ്മദ് അല്‍ മര്‍വായി എന്ന മുപ്പത്തേഴുകാരിയുടെ പോരാട്ടമാണ് സൗദി ഭരണകൂടത്തെ ഇപ്പോഴത്തെ തീരുമാനത്തിലേക്ക് എത്തിച്ചത്.സൗദിയിലെ ആദ്യ വനിതാ യോഗാ പരിശീലകയാണ് അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയായ മര്‍വായ്. യോഗയും മതവും പരസ്പരം കലഹിക്കേണ്ടതല്ലെന്ന് അവര്‍ പറയുന്നു.
വിളര്‍ച്ച, അലര്‍ജി തുടങ്ങി ചെറുപ്പത്തില്‍ അലട്ടിയിരുന്ന നിരവധി രോഗങ്ങളാണ് മര്‍വായിയെ യോഗയിലേക്കും ആയുര്‍വേദത്തിലേക്കും എത്തിച്ചത്.

ഇന്ത്യയിലെത്തി ഇവ പഠിച്ചതോടെ രോഗാവസ്ഥയില്‍ കുറവുണ്ടായി. പിന്നീട് അവര്‍ യോഗയുടെ പ്രചാരകയായി. എന്നാല്‍ മതയാഥാസ്ഥികത ഭരണകൂടത്തെപ്പോലും നിയന്ത്രിച്ചിരുന്ന സൗദിയില്‍ പ്രവര്‍ത്തിക്കുക എളുപ്പമായിരുന്നില്ല. എതിര്‍പ്പുകള്‍ അവഹേളനങ്ങളായി മാറിയപ്പോഴും പിന്‍വാങ്ങാതെ അവര്‍ പൊരുതി. തന്റെ പോരാട്ടം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മര്‍വായ് ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here