2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാഷണൽ കണ്‍വന്‍ഷനിൽ നടത്തുന്ന പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും ചെയർപേഴ്സൺ ആയി ശോശാമ്മ ആൻഡ്രൂസിനേയും കോചെയർസ് ആയി ജെസ്സി കാനാട്ടിനേയും, മേരികുട്ടി മൈക്കിളിനെയും നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.

ഫൊക്കാന കണ്‍വന്‍ഷനില്‍ പുഷ്പമേളയോ എന്ന് സംശയം പ്രകടിപ്പിച്ചവർ വളരെ ആയിരുന്നു. എന്നാൽ കഴിഞ്ഞ കണ്‍വന്‍ഷനിൽ ഏറ്റവും കൂടുതൽ സ്ത്രികൾ പ്രയഭേദമന്യേ പങ്കെടുത്ത ആവേശകരമായ മത്സരമായിരുന്നു. നിരവധി പുഷ്പമേളകള്‍ക്ക് നാട്ടില്‍ നേതൃത്വം നല്‍കി പ്രവർത്തന പരിചയമുള്ളവർ എല്ലാകാണികളിലും ഉത്സാഹ പൂത്തിരികള്‍ കത്തിച്ചുനേതൃത്വം നല്‍കി . പ്രായവ്യത്യാസമില്ലാതെ ആഘോഷിക്കുവാന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ കണ്ട കാഴ്ച മത്സരങ്ങളെല്ലാം ആവേശകരമായമായിരുന്നു എന്നതാണ്.തിരക്കിനിടയില്‍ നമുക്ക് ലഭിക്കാതെ പോകുന്ന അംഗീകാരത്തിന്റെ നിമിഷം കൂടിയാണ് ഇത്തരം മത്സരങ്ങള്‍.

മുപ്പത്തിയഞ്ചു വർഷം നേഴ്സിങ്ങ് രംഗത്ത് പ്രവർത്തിച്ചു നേഴ്സിങ്ങ് അഡ്മിനിസ്ട്രേറ്റർ ആയി വിരമിച്ച
ശോശാമ്മ ആൻഡ്രൂസ് ഫൊക്കാനയുടെയും, നേഴ്സിങ്ങ് അസോസിയേഷന്റെയുംപല സ്വനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിൽ നടത്തിയ പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും നേത്ര്യത്ത ഉണ്ടായിരുന്ന ജെസ്സി കാനാട്ട്, അറിയപ്പെടുന്ന ബിസിനസ് കാരിയും, കലാകാരിയും ആണ്. ഏറ്റെടുക്കുന്ന ജോലികൾ ഉത്തരവാദിത്തോടെ നിറവേറ്റുന്ന മേരികുട്ടി മൈക്കിൾ അറിയപ്പെടുന്ന ഒരു ഗായികയും , ഫൊക്കാന ന്യൂയോർക് റീജിയൻ സെക്രട്ടറി കൂടിയാണ്.

വിശ്വാസത്തോടെ തങ്ങളിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡൽഫിയ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ ശോശാമ്മ ആൻഡ്രൂസ്,ജെസ്സി കാനാട്ട് , മേരികുട്ടി മൈക്കിൾ എന്നിവർ പറഞ്ഞു.

തങ്ങളുടെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ശോശാമ്മ ആൻഡ്രൂസ്,ജെസ്സി കാനാട്ട് , മേരികുട്ടി മൈക്കിൾ എന്നിവരെ എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here