ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ചിത്രകാരന്‍ ലിയൊനാര്‍ഡൊ വിന്‍സിയുടെ ക്രൈസ്റ്റ് പെയ്ന്റിങ്ങ് ഇന്ന് ബുധനാഴ്ച(നവം.14) ന്യൂയോര്‍ക്കില്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 450 മില്യണ്‍ ഡോളര്‍.
സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ടായിരുന്ന ലിയൊനാര്‍ഡയുടെ പ്രസിദ്ധമായ ഏക ചിത്രമാണ് സേവ്യര്‍ ഓഫ് ദ വേള്‍ഡ്(Savior of the world) എന്ന ഇറ്റാലിയന്‍ ഭാഷയില്‍ അറിയപ്പെടുന്ന പെയ്ന്റിങ്ങ് ഓഫ് ക്രൈസ്റ്റ്. ഇരുപതില്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് ലിയൊനാര്‍ഡിന്റേതായി ഇപ്പോള്‍ അവശേഷിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ക്രിസ്റ്റീസ് ഓക്ഷന്‍ ഹൗസില്‍ ബുധനാഴ്ച നടന്ന ലേലത്തില്‍ നാലുപേരാണ് പങ്കെടുത്തത്. പത്തൊമ്പതു മിനിട്ടു നീണ്ടു നിന്ന ലേലത്തില്‍ ശേഷിച്ച രണ്ടു പേരില്‍ ഒരാള്‍ക്കാണ് പെയ്ന്റിങ്ങ് ലഭിച്ചത്(450312500) ലേലം പിടിച്ച വ്യക്തിയുടെ പേര്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്.

ചൊവ്വാഴ്ച ക്രിസ്റ്റി റോക്ക് ഫെല്ലര്‍ സെന്ററില്‍ ആസ്ഥാനത്ത് പെയ്റ്റിങ്ങ് ദര്‍ശിക്കുവാന്‍ ആസ്വാദകരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. ഫ്രാന്‍സിലെ ലൂയിസ് പന്ത്രണ്ടാമനുവേണ്ടി 1506-1513 കാലഘട്ടത്തിലാണ് ലിയാനാര്‍ഡൊ ഈ പെയിന്റിങ്ങ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here