കൊച്ചി: മഞ്ഞപ്പട ആവേശം നിറച്ച കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഐ.എസ്.എല്‍ ആദ്യ കളിയില്‍ വല കുലുക്കാന്‍ ആര്‍ക്കുമായില്ല. നാലാം സീസണിലെ ഒന്നാം കളിയില്‍ രണ്ടു സീസണിലെ റണ്ണേര്സായ കേരളാ ബ്ലാസ്റ്റേഴ്സും രണ്ടു സീസണുകളിലെ ചാമ്പ്യനായ അമര്‍ തൊമര്‍ കൊല്‍ക്കത്തയും വീറോടെ ഏറ്റുമുട്ടിയെങ്കിലും ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്.