കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവദിന സമ്മേളനവും കലാപരിപാടികളും ചരിത്ര സംഭവമായി. ന്യൂയോര്‍ക്കില്‍ ക്വീന്‍സിലെ ടൈസണ്‍ സെന്‍ററില്‍ വച്ച് നടന്ന യൂത്ത് മീറ്റിംഗിലും കലാപരിപാടികളിലും നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. കേരള സമാജത്തിന്‍റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം യുവാക്കളും യുവതികളും സംസാരിച്ച ഒരു പരിപാടി അവരുടെ തന്നെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. വിവിധ പ്രവര്‍ത്തന മേഘലകളില്‍ ഉന്നതനിലയിലെത്തിയ മലയാളി ചെറുപ്പക്കാരെ പരിപാടിയില്‍ പരിചയപ്പെടുത്തി. വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സദസ്യരെ പിടിച്ചിരുത്തിയ ഈ യുവദിനാഘോഷം യുവജനങ്ങളുടെ കൂട്ടായ പ്രയത്നത്തെയും ആസൂത്രണ പടവത്തെയും വിളിച്ചറിയിക്കുന്നതായിരുന്നു.

യുവജനങ്ങളെ സംഘടനയുടെ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരാനും അവരെ നേതൃ സ്ഥാനങ്ങളിലെത്തിക്കാനുമുള്ള പദ്ധതിയുടെ തുടക്കമായാണ് ഈ യുവദിന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ പ്രഥമ പ്രസിഡന്‍റായിരുന്ന പ്രൊഫ. ജോസഫ് ചെറുവേലിയാണ് ഈ യുവജന കൂട്ടായ്മയ്ക്ക് സൂത്രധാരകനായത്. അദ്ദേഹം സമാജത്തിന്‍റെ യൂത്ത് കോ-ഓര്‍ഡിനേറ്റായി ഇപ്പോഴത്തെ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. വൈകിട്ട് 6 മണിക്ക് ആരംഭിച്ച പരിപാടികള്‍ കേരള സമാജം സെക്രട്ടറി വിന്‍സന്‍റ് സിറിയാക് സദസ്സിനു പരിചയപ്പെടുത്തി. സിതാര ചെറിയാന്‍ അമേരിക്കന്‍ ദേശീയ ഗാനവും മേരിക്കുട്ടി മൈക്കിളിന്‍റെ നേതൃത്വത്തില്‍ ഗീതാഞ്ജലി മ്യൂസിക്കല്‍ ഗ്രൂപ്പ് ഓഫ് ലോഗ് ഐലന്‍റ് (ജസ്ലി നികോള്‍, ആഷ്ലി, ട്രീസാ, ആന്‍, അലീന, അഞ്ചലീന, ടെസ്സ്, ഇസബെല്‍ കാരള്‍, ലിസ്, ആന്‍മേരി, ഹാനാ, ഷാരന്‍) ഇന്‍ഡ്യന്‍ ദേശീയഗാനവും ആലപിച്ചു. സമാജം പ്രസിഡന്‍റ് ഷാജു സാം എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രൊഫസര്‍ ചെറുവേലി തന്‍റെ അവതരണ പ്രസംഗത്തില്‍ യുവജനങ്ങളെ നമ്മുടെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്‍റെ പ്രാധാന്യത്തെയും, ആവശ്യകതെയും ഊന്നിപറഞ്ഞുകൊണ്ട് സംസാരിച്ചു. യുവജനങ്ങളെ മുതിര്‍ന്ന മലയാളികള്‍ നയിക്കുന്ന സംഘടനകളിലേക്ക് കൊണ്ടുവരുന്നത് ഒരു ഹെര്‍ കൂലിയന്‍ ടാസ്ക് ആണെന്നും ഈ ഉദ്യമത്തിന് തന്നോടൊപ്പം സഹകരിച്ച ചെറുപ്പക്കാര്‍ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ഷോണ്‍ സാം റോയ് ചെറുവേലില്‍, ജ്യോതി തോമസ് എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

ഗീതാഞ്ചലി മ്യൂസിക് ഗ്രൂപ്പിലെ കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച മധുരമായ സമൂഹ ഗാനത്തോടെ പരിപാടികള്‍ സജീവമായി. സമ്മേളനത്തിന്‍റെ തുടക്കം ഒരു പാനല്‍ ചര്‍ച്ചയോടെയായിരുന്നു. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി, കണക്ടിക്കട്ട് ഏറിയായില്‍ വിവിധ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരായിരുന്നു ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. യു.എസ്.നേവി പെറ്റി ഓഫീസര്‍ ആയാ വിനു വര്‍ഗ്ഗീസ്, ഡോക്ടര്‍മാരായ ജിനീസ് തോമസ്, സ്റ്റെഫനി ചുമ്മാര്‍ എന്നിവര്‍ തങ്ങളുടെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് സദസ്യരെ സജീവമാക്കി. സമകാലികമായ പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചുകൊണ്ട് എങ്ങിനെ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലെത്താം എന്നുള്ളതായിരുന്നു ചര്‍ച്ചയുടെ അന്തസ്സത്ത. പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മേല്‍പ്പറഞ്ഞ ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ കൊടുത്ത വിശദീകരണങ്ങളും ഉപദേശങ്ങളും യുവജനങ്ങള്‍ക്ക് അറിവും ആവേശവും പകരുന്നവയായിരുന്നു.

ചര്‍ച്ചകളെ തുടര്‍ന്ന്, സെയ്റാ ഫിലിപ്പ്, ക്രിസ്റ്റീന്‍ സാമുവേല്‍, സ്നേഹ കളത്തില്‍, നവോമി കോവൂര്‍, കൈല മാത്യു, കെല്‍വിന്‍ ഏബ്രഹാം, വിമല്‍ ഡേവിഡ്, കെവിന്‍ സാം എന്നിവര്‍ അവതരിപ്പിച്ച സമൂഹ നൃത്തവും, തോമസ്, ജിന്‍റു കൊട്ടാരത്തില്‍, ആഷ്ലി മറ്റം, ജ്യോതി തോമസ്, ജീവന്‍ തോമസ് എന്നിവരുടെ സെമി ക്ലാസിക്കല്‍ ഡാന്‍സ്, സിനി ഏലിയാന ഏലിയാസ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഷാജന്‍ മലയാള സംഗീതവും ക്രിസ്റ്റീന്‍ സാമുവേല്‍ അവതരിപ്പിച്ച ഇന്‍സ്ട്രമെന്‍റല്‍ മ്യൂസിക്കും ആഘോഷ പരിപാടികളെ അതിഗംഭീരമാക്കി മാറ്റി കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ തന്നെ സംഘടിപ്പിച്ച് നല്ലൊരു കൂട്ടം യുവാക്കളുടെ സഹകരണത്തോടെ ഭംഗിയാക്കി തീര്‍ത്ത ഈ യുവദിനാഘോഷം നമ്മുടെ സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ യുവസാന്നിദ്ധ്യം ഉറപ്പുവരുത്താനുള്ള ഒരു നാഴികയായി കാണാം എന്ന് സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പരിപാടികളുടെ സമാപന ചടങ്ങായി യൂത്ത് നേതാക്കളും കുട്ടികളും ചേര്‍ന്ന് അമേരിക്കന്‍ ഫ്ളാഗ് കയ്യില്‍ പിടിച്ചുകൊണ്ട് ڇഗോഡ് ബ്ലസ്സ് അമേരിക്കڈ ഗാനം മനോഹരമായി ആലപിച്ചത് വളരെയധികം പ്രശംസിക്കപ്പെട്ടു.

സമാജത്തിനുവേണ്ടി വൈസ് പ്രസിഡന്‍റ് വര്‍ഗീസ് പോത്താനിക്കാട് നന്ദി പ്രകാശനം നടത്തി. ഷോണ്‍ സാം ആയിരുന്നു എം.സി സമൃദ്ധിയായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here