വാഷിങ്ടണ്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു രാഷ്ട്രനേതാവാണ് നരേന്ദ്രമോദിയെന്ന് അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പില്‍സ്ബറി. യുഎസിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മോദിയെ പ്രശംസിച്ചു കൊണ്ട് മുന്‍ പെന്റഗണ്‍ വക്താവ് കൂടിയായ പില്‍സ്ബറിയുടെ പരാമര്‍ശം.

അമേരിക്ക പോലും മൗനം പാലിച്ച സമയത്താണ് ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് തിരിച്ചറിഞ്ഞ മോദി ഇതിനെതിരെ തുറന്നടിച്ചത്. തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ ചെറിയ പലിശ നിരക്കില്‍ വലിയ തുകയാണ് ചൈന മറ്റ് രാജ്യങ്ങള്‍ക്ക് വായ്പയായി നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പണത്തിന്റെ പേരില്‍ ശ്രീലങ്കയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് ചൈനീസ് നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിര്‍ദ്ദേശിച്ചത്. ചൈനയുടെ സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ ആ ബാധ്യത ക്ഷമിക്കുമായിരുന്നുവെന്ന് പില്‍സ്ബറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here