ന്യൂയോര്‍ക്ക്: ഡോക്ടര്‍ സെലിന്‍ പൗലോസിനു ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ രൂപത “ഷൈനിംഗ് സ്റ്റാര്‍’ പദവി നല്‍കി ആദരിച്ചു. 2017-ലെ സാമുദായിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ്. ബ്രൂക്ക്‌ലിനിലെ പ്രശസ്തമായ ഇറ്റാലിയന്‍ റെസ്റ്റോറന്റ് ഗാര്‍ജിയൂളോസില്‍ അഞ്ഞൂറില്‍പ്പരം പേര്‍ പങ്കെടുത്ത പ്രത്യേക ഡിന്നര്‍ സദസ്സില്‍ വച്ചു ബ്രൂക്ക്‌ലിന്‍ ബിഷപ്പ് നിക്കോളാസ് ഡിമാര്‍സിയോയില്‍ നിന്നും ഡോക്ടര്‍ സെലിന്‍ ബഹുമാനഫലകം ഏറ്റുവാങ്ങി.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃനിരയില്‍ കഴിഞ്ഞ ഒന്നര ദശാബ്ദമായി ഡോ. സെലിന്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ കമ്യൂണിറ്റി ക്വയറിലെ ഗായികയും നല്ലൊരു നര്‍ത്തകിയുമാണ് ഡോ. സെലിന്‍.

ന്യൂയോര്‍ക്ക് ഫ്‌ളഷിംഗ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യുന്ന ഡോ. സെലിന്‍ കുടുംബസമേതം ഫ്‌ളോറല്‍ പാര്‍ക്കില്‍ താമസിക്കുന്നു. ഭര്‍ത്താവ്: ഡോ. സുരേഷ് പൗലോസ്. മകള്‍ ദീപയും നല്ലൊരു ഗായികയാണ്. മറ്റുമക്കള്‍: ജോര്‍ഡന്‍, ജോയ്‌സ്.

പോള്‍ ഡി. പനയ്ക്കല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here