ന്യൂഡൽഹി : ലോക സുന്ദരി പട്ടം കിട്ടിയ മാനുഷി ചില്ലറിന്റെ വിജയത്തിന് പിന്നില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമമെന്ന അവകാശവാദവുമായി ഹരിയാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കവിതാ ജെയിന്‍. മോദിജിയുടെ ബട്ടി ബച്ചാവോ പദ്ധതിയാണ് വിജയത്തിലേക്ക് വഴിതെളിച്ചത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി വിജയമായിരുന്നുവെന്നാണ് മാനുഷിയുടെ വിജയം കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിു.

പരിപാടി ശരിയായ ദിശയില്‍ തന്നെയാണെന്നതിന് തെളിവാണ് ചില്ലറിന്റെവിജയം. രാജ്യത്തെ മുഴുവന്‍ പെണ്‍ മക്കള്‍ക്കും അഭിമാനമാണ് ചില്ലറെന്നും കവിതാ ജെയിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. മാനുഷിയുടെ നേട്ടത്തില്‍ മറ്റ് മന്ത്രിമാരും ട്വിറ്ററില്‍ സന്തോഷം പങ്കുവെച്ചു.

രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമാണ് മാനുഷി ചില്ലറെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടാര്‍ പറഞ്ഞത്. ഹരിയാനയുടെ പെണ്‍കുട്ടികള്‍ എല്ലാ മേഖലയിലും പ്രഗത്ഭര്‍ ആണെന്നുള്ളതിനുള്ള തെളിവാണ് ചില്ലറിന്റെ വിജയമെന്ന് ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവും ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഇത് പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here