ദമസ്‌കസ്: കിഴക്കന്‍ സിറിയയിലെ ദീര്‍ അസോറില്‍ ഐ.എസ് നടത്തിയ കാര്‍ ബോംബ് ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.അല്‍ ജഫ്‌റയ്ക്കും അല്‍ കോണിക്കോയ്ക്കും ഇടയിലാണ് സ്‌ഫോടനമുണ്ടായത്.കൊല്ലപ്പെട്ടവരില്‍ 12 ഉം കുട്ടികളാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.

കിഴക്കന്‍ ഗൂത്തയില്‍ സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി വിമതര്‍ ദമസ്‌കസിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടു. ഇതില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here