Home / പുതിയ വാർത്തകൾ / വേൾഡ് മലയാളി ഫെഡറേഷൻ പുതിയ ഗ്ളോബൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു; ആനി ലിബു ഗ്ലോബല്‍ വൈസ് ചെയര്‍

വേൾഡ് മലയാളി ഫെഡറേഷൻ പുതിയ ഗ്ളോബൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു; ആനി ലിബു ഗ്ലോബല്‍ വൈസ് ചെയര്‍

വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ 2017-2019 വര്‍ഷത്തേയ്ക്കുള്ള പുതിയ ഗ്ലോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയില്‍ നടന്ന യോഗത്തില്‍ സംഘടനയുടെ രക്ഷാധികാരികളിലൊരാളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് സംഘടനയുടെ ഗ്ലോബല്‍ ക്യാബിനറ്റ് നേതൃത്വത്തെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയത്. ഇതിനോടകം 70-ല്‍ അധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും, യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞ ഡബ്ലിയു.എം.എഫ് എന്ന സംഘടന രൂപികരിച്ച് ഒരു വര്‍ഷം കഴിയുന്ന അവസരത്തില്‍ 2017 നവംബര്‍ ആദ്യവാരം വിയന്നയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 39 പേരടങ്ങിയ വിപുലമായ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തുടര്‍ന്ന് വരുന്ന രണ്ടു വര്‍ഷം സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബല്‍ ക്യാബിനറ്റും 30 പേര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നതാണ് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി. ഓസ്ട്രിയയില്‍ നിന്നുള്ള പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്‍മാനായും,…

ആനി ലിബു

ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ 2017-2019 വര്‍ഷത്തേയ്ക്കുള്ള പുതിയ ഗ്ലോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

User Rating: 4.5 ( 1 votes)

വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ 2017-2019 വര്‍ഷത്തേയ്ക്കുള്ള പുതിയ ഗ്ലോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയില്‍ നടന്ന യോഗത്തില്‍ സംഘടനയുടെ രക്ഷാധികാരികളിലൊരാളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് സംഘടനയുടെ ഗ്ലോബല്‍ ക്യാബിനറ്റ് നേതൃത്വത്തെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയത്.

ഇതിനോടകം 70-ല്‍ അധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും, യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞ ഡബ്ലിയു.എം.എഫ് എന്ന സംഘടന രൂപികരിച്ച് ഒരു വര്‍ഷം കഴിയുന്ന അവസരത്തില്‍ 2017 നവംബര്‍ ആദ്യവാരം വിയന്നയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 39 പേരടങ്ങിയ വിപുലമായ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തുടര്‍ന്ന് വരുന്ന രണ്ടു വര്‍ഷം സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബല്‍ ക്യാബിനറ്റും 30 പേര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നതാണ് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി.

ഓസ്ട്രിയയില്‍ നിന്നുള്ള പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്‍മാനായും, നൗഷാദ് ആലുവ (സൗദി അറേബ്യ), ഗോപാലന്‍ ടി.കെ (ഇന്ത്യ), ആനി ലിബു (അമേരിക്ക) എന്നിവര്‍ ഗ്ലോബല്‍ വൈസ് ചെയര്‍ പദവിയിലും, ഫ്രാന്‍സില്‍ നിന്നുള്ള സുബാഷ് ഡേവിഡ് ഗ്ലോബല്‍ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്‍) എന്നിവരും ഗ്ലോബല്‍ ട്രെഷററായി ഷമീര്‍ യുസഫും (സൗദി അറേബ്യ), ഗ്ലോബല്‍ കോഓര്‍ഡിനേറ്ററായി ഓസ്ട്രിയയില്‍ നിന്നുള്ള വര്‍ഗീസ് പഞ്ഞിക്കാരനും തിരഞ്ഞെടുക്കപ്പെട്ടു.

റീജണല്‍ പ്രെസിഡന്റുമാരായി ഡോണി ജോര്‍ജ്-ജര്‍മ്മനി (യൂറോപ് റീജണ്‍), ഗിരീഷ് ബാബു-ബഹറിന്‍ (മിഡില്‍ ഈസ്റ്റ് റീജണ്‍), ഷൗക്കത്ത് പറമ്പി-ഇന്ത്യ (ഏഷ്യ റീജണ്‍), ഷിബു ജോണ്‍-ഓസ്‌ട്രേലിയ (ഓസ്‌ട്രേലിയ & ഓഷ്യാനിയ റീജണ്‍), സാജന്‍ കുര്യന്‍-അമേരിക്ക (അമേരിക്കാസ് റീജണ്‍), രാജീവ് പൂനത്ത്-നമീബിയ (ആഫ്രിക്ക റീജണ്‍) എന്നിവരും സാബു ചക്കാലയ്ക്കല്‍-ഓസ്ട്രിയ, ഫിറോസ് ബാബു-യുഎഇ, സിറില്‍ സഞ്ജു ജോര്‍ജ്-ഇന്ത്യ, നിബു മാത്യു-ഓസ്‌ട്രേലിയ, മാത്യു പൂവന്‍-അമേരിക്ക, സോജന്‍ ജോസഫ്-ടാന്‍സാനിയ എന്നിവര്‍ റീജണല്‍ കോഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.

ചിത്ര ലക്ഷ്മി-യു.കെ (വിമിന്‍സ് ഫോറം), ഉമേഷ് മേനോന്‍-ഇന്ത്യ (ബിസിനസ് ഫോറം), അഖില്‍ തോമസ്-സ്വിറ്റ്സര്‍ലന്‍ഡ് (യൂത്ത് ഫോറം), സീന ഷാനവാസ്-ഇന്ത്യ (പ്രൊജക്റ്റ് ഫോറം), നജീബ് എരമംഗലം-സൗദി അറേബ്യ (ചാരിറ്റി ഫോറം), സെബാസ്റ്റ്യന്‍ ലെനിസ്-യുഎഇ (പബ്ലിക്ക് റിലേഷന്‍സ്), അഡ്വ. ശ്രീജിത്കുമാര്‍-ഇന്ത്യ (കള്‍ച്ചറല്‍ ഫോറം), അഡ്വ. ഘോഷ് അഞ്ചേരില്‍-ഓസ്ട്രിയ (ഇവന്റ് ഫോറം), സിന്ധു സജീവ്-ഇന്ത്യ (മീഡിയ ഫോറം), ഷീല നെല്‍സണ്‍-ഇന്ത്യ (സ്‌പോര്‍ട്‌സ് ഫോറം), ഷമീര്‍ കണ്ടത്തില്‍-ഫിന്‍ലന്‍ഡ് (ഐറ്റി ഫോറം), രാജ് കലേഷ്-ഇന്ത്യ (ടാലെന്റ്‌റ് ഫോറം), മുഹമ്മദ് കായംകുളം-സൗദി അറേബ്യ (പ്രവാസി വെല്‍ഫെയര്‍), ആന്റണി പുത്തന്‍പുരയ്ക്കല്‍-ഓസ്ട്രിയ (ഇലക്ഷന്‍) എന്നിവര്‍ വിവിധ ഫോറങ്ങളുടെ കോഓര്‍ഡിനേറ്റര്‍മാരായി ചുമതലയേറ്റു.

ഹേമ ബിജു-ഇന്ത്യ, ഐ.വി രാജു-ഇന്ത്യ, ഹൃഷികേശ് നമ്പൂതിരിപ്പാട്-ഇന്ത്യ, ജോണ്‍ സേവ്യര്‍-ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ലോക മലയാളികളെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും പ്രവാസി മലയാളികള്‍ക്കും, അതുവഴി ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തില്‍ മുന്നേറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാന്‍ പുതിയ കമ്മിറ്റിയ്ക്ക് സാധിക്കട്ടെ എന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.

പ്രഖ്യാപന വേദിയില്‍ ശിഹാബ് തങ്ങള്‍ക്കൊപ്പം ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ എം.ഡി ലെഫീര്‍ മുഹമ്മദ്, ഡീന്‍ ഓഫ് സ്റ്റഡീസ് ഡോ. കിരണ്‍ ജി.ആര്‍ എന്നിവരും സന്നിഹിതരായിരുന്നു. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സംയുക്തമായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഓസ്ട്രിയ കോഓര്‍ഡിനേറ്റര്‍ ടോമിച്ചന്‍ പാറുകണ്ണില്‍, സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Check Also

ഫ്‌ളോറിഡ വെടിവെപ്പ് ; എഫ്ബിഐയ്ക്കു നേരെ വിമര്‍ശനമുന്നയിച്ച് ഡൊണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 17 കുട്ടികളുടെ മരണത്തിനിരയായ വെടിവെയ്പ്പ് മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്ന എഫ്ബിഐയെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് …

One comment

  1. All the best.wish you very good future.should be prove Malayali strength to the whole world

Leave a Reply to Sathish,ahmedabad Cancel reply

Your email address will not be published. Required fields are marked *