ചക്കരക്കുടത്തിൽ  കൈ ഇട്ടാൽ നക്കാത്തവരായി ആരുമില്ല. “ചാക്കോ കേക്ക്” ചക്കര തന്നെയാണ്. പ്രകൃതിയോട് അടുത്ത് നിൽക്കുന്ന മധുരം. ഊർജ്ജ ദായകം.

വെളുത്ത പഞ്ചസ്സാരയേക്കാൾ ബ്രൗൺ ഷുഗറായ ചക്കരയാണ് കൃത്രിമ രാസപ്രക്രിയകൾക്ക് വിധേയമാകാത്തതും ആപത്ക്കരമാകുന്നതിൽ പിന്നിട്ടു നിൽക്കുന്നതും. ഈ വിധം തന്നെയാണ്  ചാക്കോ ബേക്കറിയുടെ ബ്രൗൺ കേക്കുൾപ്പെടെയുള്ള കേക്ക് വിഭവങ്ങളുടെ കൈപ്പുണ്യ മികവും. ഫിലഡൽഫിയയിലുള്ള റോബി  ചാക്കോ എന്ന മലയാളി യുവ ടെക്കിയുടെ ക്രിയാത്മക ഭക്ഷ്യവിഭവ സംരംഭമാണ് ചാക്കോ കേക്ക്. “ഈ-മലയാളിയുടെ” നേരത്തത്തെ വെബ് ചുമതലക്കാരനായിരുന്നു റോബി  ചാക്കോ. ഫിലഡൽഫിയ പള്ളി കൊയർ ടീമിലെ വാദ്യോപകരണ വിദഗ്ദ്ധൻ. ഭാര്യ ജെനി ചാക്കോ മനോഹരമായി പാടുന്നവൾ. മക്കളും അങ്ങനെ തന്നെ. ഈ യോജിപ്പ് അവർ പാകം ചെയ്‌യുന്ന കേക്കിലും രുചിയിടാതിരിക്കുമോ?

ഈ ഇടെ  കേരളത്തിൽ ഇറങ്ങിയ ഒരു ഷോർട്ട് വീഡിയോയിൽ പെണ്ണ് പള്ളീലച്ചനെ വലയ്‌ക്കാൻ പറഞ്ഞപോലെ ” എന്റെ ചക്കരേ,  നീ എന്തിനാണ് അച്ചൻ പട്ടത്തിന് പോയത് ” ? ഈ പ്രയോഗത്തിലെ ചക്കരയുടെ മാനം അത്ര വിശാലമാണ്‌,  അതേ  മാനം തന്നെയാണ് ചാക്കോ ബേക്കറിയുടെ കേക്കിനും. ചക്കര ആയിരിക്കവേ തന്നേ  മോഹവലയങ്ങൾക്ക് അതീതമായിരിക്കുക. മധുരമുണ്ടായിരിക്കെത്തന്നെ  അപകടകാരിയാകാതിരിക്കുക. രാസപദാർത്ഥങ്ങളുടെ  ധാരാളിത്തം കൊണ്ട്  പ്രമേഹം, കൊളസ്‌ട്രോൾ , കരൾനാശം, വൃക്കരോഗം എന്നിങ്ങനെയുള്ള മാരകങ്ങൾക്കൊന്നും താരതമ്യേന വെടിമരുന്നാകാതിരിക്കുക, ധർമ്മബോധം പുലർത്തുക. ഇതൊക്കെയാണ് ചാക്കോ ബേക്കറിയുടെ കേക്കിന്റെ മെച്ചങ്ങൾ.

1982  വരെ  എടത്വയിൽ ബേക്കറി നടത്തിയ മനക്കരുത്ത് : അതാണ് ചാക്കോ ബേക്കറിക്ക് കാരണക്കാരായ കുടുംബത്തിന് ഫിലഡൽഫിയ കേന്ദ്രീകരിച്ച് ഈ നവ യുവ സംരംഭം കുറിക്കാൻ ഈശ്വര കടാക്ഷമായത്. കുടുംബത്തിലെ അമ്മയുടെ ഇഷ്ടാധിക്യം പാചക കലയോട്. ആ താത്പര്യമാണ് ചാക്കോ കേക്കിന്റെ രസക്കൂട്ടിന്റെ  രഹസ്യം. പ്രത്യേക ചേരുവകകളുടെ ചേർച്ച . ചാക്കോ കേക്കിന്  ‘ഷെൽഫ് ലൈഫ്’ വളെരെ കുറവ്. അതിനാൽ കേടാകാതിരിക്കാൻ ചേർക്കേണ്ട രാസപദാർത്ഥങ്ങൾ  പേരിനു മാത്രം. വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിലെ അതേ അതി  കരുതൽ. മറ്റു കമ്പനി കേക്കുകളിൽ പാർഷ്യലി  ജെനെറ്റിക്കലി  എഞ്ചിനിയേഡ് ഉത്‌പന്നങ്ങൾ ചേർക്കുകയാണ് പതിവ്. ചാക്കോ കേക്കിൽ പ്രകൃതി ജന്യമായ ഉത്പന്നങ്ങളിൽ കൃത്രിമം വരുത്താതെ ഉപയോഗിക്കുന്നു. പ്രിസർവേറ്റീവ്‌സ് ചേർക്കുവാൻ അനുവദിക്കപ്പെട്ടിട്ടുള്ളതിനേക്കാൾ വളരെ കുറഞ്ഞ തോതിൽ മാത്രമാണ്  ചാക്കോ കേക്കിൽ ചേർത്തിരിക്കുന്നത് എന്നതാണ്  മനുഷ്യ പരിഗണനയുടെ ചക്കരത്തം .

ചാക്കോ കേക്കിന്റെ മേന്മ  അത് കഴിച്ചാൽ “കഴിക്കേണ്ടിയിരുന്നില്ല” എന്ന തോന്നൽ ഉണ്ടാവുകയില്ല  എന്നതാണ്. ” അരുചികരമായാ ആഫ്റ്റർ ടേസ്റ് ” ഇല്ല എന്ന് വ്യക്തം.  

സെവൻ  ഇലവൻ ഫ്രാൻഞ്ചൈസ്സി അസ്സോസ്സിയേഷൻ എന്ന ശക്തമായ ബിസിനസ്സ് സംഘടനയുടെ പ്രസിഡന്റും ചിരിക്കാൻ വളരെ പിശുക്കനുമായ   മൻസൂർ ഛക്ത്യാ ചാക്കോ കേക്ക് രുചിച്ചിട്ടു പുഞ്ചിരി മറയ്ക്കാൻ പാടുപെട്ട് പറഞ്ഞത് ” ഇറ്റ് ഈസ് വെരി ഗുഡ്” എന്നാണ്. ഇതു മതിയാകും മികച്ച സർട്ടിഫിക്കറ്റായി.  

ചാക്കോ ബേക്കറി എന്ന പ്രസ്ഥാനം കരുതലോടെ എത്തിക്കുന്ന ‘ചാക്കോ കേക്ക്’ ഇപ്പോൾ  400 ലധികം ഇന്ത്യൻ കടകളിലും എല്ലാ സെവൻ ഇലവൻ  കടകളിലും സുനോക്കോയിലും വിൽപ്പനക്കരാറിലായിക്കഴിഞ്ഞു, അവിടങ്ങളിലെല്ലാം ലഭ്യം.

ചാക്കോ കേക്ക് ദിവസ്സേന സൃഷ്ടിക്കപ്പെടുന്നു, അച്ഛനമ്മമാരുടെ  മക്കളോടുള്ള ഹൃദയ വായ്പോടെ. റോബി  ചാക്കോ എന്ന മലയാളി യുവ ടെക്കിയുടെ ഈ ക്രിയാത്മക സംരംഭത്തെ പ്രോത്സാഹിപ്പിക്കുക എന്നത് പുരോഗമന പരം തന്നെ. രുചി ആരോഗ്യത്തെ അപഹരിക്കാതെ, തൊഴിൽ കുറച്ച് പേർക്കുകൂടി . ചാക്കോ കേക്ക് എന്ന ചക്കര! നമുക്ക് കുറവിലങ്ങാട് മുത്തിയമ്മപ്പള്ളിയിലെ ‘ആനവായിൽ ചക്കര’ എന്ന നേർച്ച പോലെ .

കൂടുതൽ വിവരങ്ങൾക്ക്:  Chakos Bakery, 2840 Pine road, Unit B, Huntingdon Valley, PA, 19006,  267-415-6288, rob@chackosbakery.com, www.chackosbakery.com

LEAVE A REPLY

Please enter your comment!
Please enter your name here