ഡാളസ്: ഇന്റർ നാഷണൽ സീയോൻ അസംബ്ലി സഭകളുടെപ്രസിഡന്റും, സർവ്വേ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനും ( റിട്ടയേർഡ്) ആയിരുന്ന പാസ്റ്റർ എസ്. ജയ്സൺ ത്യാഗരാജ്(73) നവംബർ 18 രാവിലെ 5:25 നു നിത്യതയിൽ പ്രവേശിച്ചു. തെക്കൻ കേരളത്തിൽ ഉള്ള 85-ലധികം സഭകളുടെ ചുമതലയിലായിരുന്നു ഇദ്ദേഹം. ഭൗതീക ശവസംസ്കാരം നവംബർ 23 വ്യാഴാഴ്ച രാവിലെ 9 മണിമുതൽ കോവളം കെ. എസ്. റോഡിലുള്ള ഇന്റർനാഷണൽ സീയോൻ അസംബ്ലിയുടെ ശാലേംപുരി സഭയിൽ വെച്ച് നടക്കും.

സംസ്കാര ശുശ്രൂഷ www.provisionstream.com-ൽ തത്സമയം ദർശിക്കാവുന്നതാണു.

കേരളാ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ചസീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സിസ്റ്റർ സ്റ്റെല്ല ജെയ്സൺ ആണു സഹധർമ്മിണി.

മക്കൾ: ബെറ്റി ഏഞ്ചലിൻ ( യു.എസ്. എ.), ബിജോയ് അലക്സ് ജെയ്സൺ ( ആസ്ട്രേലിയ), ബിനോയ് ആംസ്ട്രോങ്ങ് ജെയ്സൺ ( യു. എസ്. എ.)

മരുമക്കൾ: സന്തോഷ് ജോൺ, നീത ബിജോയ്, ശ്രീരേഖ ബിനോയ്

കൊച്ചുമക്കൾ: ക്രിസ്റ്റീന, ആഞ്ചലീന, റോണി, റിയ.

വാർത്ത: സാം മാത്യു

 

LEAVE A REPLY

Please enter your comment!
Please enter your name here