കൊച്ചി: നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവർ അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് സാക്ഷി പറയുന്നതില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക.
കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. നടി അക്രമിക്കപ്പെട്ട ദിവസം താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് തെളിയിക്കാൻ ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here