ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിന്
പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില. 50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അനില മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here