തമിഴകത്തെ കോമഡിസൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന താരമാണ് പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ താരത്തിന് പുതിയൊരു ആഗ്രഹം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രേമം സിനിമയുടെ റീമേയ്ക്കില്‍ കക്ഷിക്ക് നായകനാകണം.

അവിടെ നിവിന്‍ പോളിയുടെ വേഷത്തില്‍ സൂര്യ വേണോ, ധനുഷ് വേണോ എന്ന തര്‍ക്കം നടക്കുന്പോഴാണ് പവര്‍സ്റ്റാറിന്‍റെ ഒരു ട്വീറ്റ്. പ്രേമം സിനിമയുടെ റീമേയ്ക്കില്‍ എനിക്ക് നായകനാകണം. ആരാധകര്‍ക്ക് വേണ്ടി എന്തും ചെയ്യും എന്നായിരുന്നു പവര്‍സ്റ്റാറിന്‍റെ ട്വീറ്റ്.

എന്തായാലും പ്രേമം സിനിമയുടെ തമിഴ് റീമേയ്ക്കിന്‍റെ കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here