ന്യൂഡല്‍ഹി: കോൺഗ്രസ്സിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. എ കെ ആന്റണി ഉപാധ്യക്ഷൻ ആയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം തീരുമാനമായി. ഡിസംബര്‍ 16നായിരിക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്. എതിര്‍ സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കുക.

അടുത്ത മാസം ഒന്നിന് പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here