കുവൈത്ത് സിറ്റി: രക്തപരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിളിൽ തിരിമറി നടത്തിയെന്ന കേസിൽ മലയാളി പുരുഷ നഴ്സിന് അഞ്ചുവർഷം തടവും 100 ദിനാർ പിഴയും. ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തൻ‌പുരയിൽ പരേതനായ ബേബിയുടെ മകൻ എബിൻ തോമസി (29)നാണു കോടതി ശിക്ഷ വിധിച്ചത്.

രണ്ടു വർഷം മുൻപു കുവൈത്തിലെത്തിയ എബിൻ ഇഖാമ (താമസാനുമതിരേഖ) അനുവദിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കു രക്ത സാംപിൾ ശേഖരിക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. രോഗബാധിതനായ ഒരാൾക്കു വേണ്ടി മറ്റൊരാളുടെ രക്തസാംപിൾ മറിച്ചു നൽകിയെന്നാണു കേസ്. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here