കണക്റ്റിക്കട്ട്: പൂര്‍ണ്ണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സ്വയമായി ശുശ്രൂഷ നല്‍കുകയോ, അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറില്‍ കിടത്തി ഡ്രൈവ് ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദിവ്യ ഭരത് പട്ടേലിനെ(34) അറസ്റ്റു ചെയ്ത് ജയിലിലടച്ചതായി കണക്റ്റിക്കട്ട് പോലീസ് അറിയിച്ചു.
സംഭവത്തെകുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

നവംബര്‍ 18ന് ദിവ്യപട്ടേലിന്റെ ഭാര്യ 911 വിളിച്ചു കുഞ്ഞു ശ്വാസോച്ഛാസം ചെയ്യുന്നില്ലെന്നും, ഭര്‍ത്താവ് കുഞ്ഞിനെയെടുത്തു പുറത്തു പാക്ക് ചെയ്തിരിക്കുന്ന കാറില്‍ ഇരിക്കുകയാണെന്നും അറിയിച്ചു.

പോലീസ് സംഭവസ്ഥലത്തു എത്തിച്ചേര്‍ന്നുവെങ്കിലും, ഇതിനിടയില്‍ ഭര്‍ത്താവ് കുഞ്ഞിനേയും കൊണ്ട് കാര്‍ ഓടിച്ചുപോയി എന്നാണ് ഭാര്യ പറഞ്ഞത്.

ഉടനെ പട്ടേലിന്റെ ഫോണുമായി ബന്ധപ്പെട്ടുവെങ്കിലും പോലീസുമായി സംസാരിക്കുന്നതിന് വിസമ്മതിച്ചു. സെല്‍ഫോണ്‍ ജി.പി.എസ് ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ പതിനഞ്ചുമൈല്‍ അകലെ റോക്കിഹില്‍ ഏരിയായില്‍ പട്ടെല്‍ ഉണ്ടെന്ന് പോലീസ് കണ്ടുപിടിച്ചു. മുപ്പതുമിനിട്ടിനുശേഷം പട്ടേല്‍ തിരിച്ചെത്തി കുട്ടിയെ പോലീസിന് കൈമാറി. പോലീസ് പ്രഥമ ശുശ്രൂഷ നല്‍കി കണക്ക്റ്റിക്ക്ട്ട് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.

ഇന്‍ഞ്ചുറി റ്റു എ മൈനര്‍(കുട്ടിയെ അപായപ്പെടുത്തല്‍) വകുപ്പു അനുസരിച്ചു അറസ്റ്റു ചെയ്ത പട്ടേലിനെ കണക്ക്റ്റിക്കട്ട് കറക്ഷണല്‍ സെന്ററില്‍ അറിയിച്ചു. ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എങ്ങനെയാണ് കുട്ടി മരിച്ചതെന്നും, പിതാവിന്റെ പങ്ക് എന്തായിരുന്നുവെന്നും മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here