ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലനടപടികള്‍ ഇംഗ്ലണ്ടില്‍ വച്ച് നടത്തണമെന്ന ആവശ്യം ബി.സി.സി.ഐ തള്ളി. മുംബൈയില്‍ വച്ച് നടന്ന ടീം ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നത്. രണ്ട് ടീം ഉടമകള്‍ ലേലം ഇംഗ്ലണ്ടില്‍ വച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിഭാഗം ടീമുകളും അതോടൊപ്പം ഐ.പി.എല്‍ സമിതിയും ഈ വിഷയം തള്ളുകയായിരുന്നു.
യോഗത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റില്‍ തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി തീരുന്നതിനാല്‍ സ്വാഭാവികമായും രാജസ്ഥാന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് യോഗ്യത ലഭിക്കും. അതേസമയം നിലനിര്‍ത്താന്‍ പറ്റുന്ന കളിക്കാരുടെ എണ്ണം രണ്ടായി ഉയര്‍ത്തണമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
ലേലത്തില്‍ ചെലവഴിക്കാവുന്ന തുക 60 കോടിയില്‍ നിന്ന് 75 കോടിയായി ഉയര്‍ത്തണമെന്ന് ചില ടീമുകള്‍ ആവശ്യപ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here