മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഘാട്കയും വിവാഹിതരായി. ഇന്ന് രാവിലെയാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതത്. സഹീര്‍ഖാന്റെ പ്രോസ്‌പോട്ട് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ ബിസിനസ് മേധാവിയായ അഞ്ജന ശര്‍മ്മയാണ് ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.കഴിഞ്ഞദിവസം സാഗരികയുടെ സുഹൃത്തും ചക് ദേ ഇന്ത്യ സിനിമയില്‍ അഭിനയിച്ച താരവുമായ വിദ്യ മാല്‍വദേ ഇവരുടെ വിവാഹ ക്ഷണക്കത്ത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം ചടങ്ങില്‍ പങ്കെടുക്കാനായി തയ്യാറെടുക്കുന്ന സാഗരികയുടെ ചിത്രവും താരം പങ്കുവെച്ചിരുന്നു. നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന സാഗരികയുടെ ചിത്രമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here