ബംഗളൂരു : രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ച് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലേര്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ നടപടിക്കെതിരെ ബിസിസിഐ.യുവരാജിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഒരു വിഭാഗം രംഗത്തെത്തി.ഈ സീസണില്‍ പഞ്ചാബിനായി കേവലം ഒരു മത്സരത്തില്‍ മാത്രമാണ് യുവരാജ് കളത്തിലിറങ്ങിയത്. നാല് മത്സരങ്ങള്‍ ഉപേക്ഷിച്ച താരം ക്രിക്കറ്റ് അക്കാദമിയില്‍ ചെലവിടുകയായിരുന്നു. ഐപിഎല്‍ താരലേലം അടുത്തിരിക്കെ ടീമിലെത്തുക എന്നത് യുവരാജിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ത്യന്‍ ടീമിലില്ലാത്തവര്‍ക്ക് വിപണിയില്‍ വലിയ വില ലഭിക്കുകയില്ലെന്നതു തന്നെയാണ് ഇതിന് കാരണം.

അതേസമയം പ്രാദേശിക മത്സരങ്ങളില്‍ റണ്‍ കണ്ടെത്താതെ യോയോ ടെസ്റ്റ് മാത്രം മറികടന്നാല്‍ യുവരാജിന് ടീമിലെത്താനാകുമോ എന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധി ചോദിച്ചതായി വാര്‍ത്താ ഏജന്‍സിസായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രഞ്ജി ട്രോഫിയില്‍ എല്ലാ കളിക്കാരും പങ്കെടുക്കണമെന്നാണ് പൊതുവെയുള്ള നയം.

LEAVE A REPLY

Please enter your comment!
Please enter your name here