ന്യൂയോര്‍ക്ക് : അമേരിക്കന്‍ ഭദ്രാസനത്തിലെ സണ്‍ഡേ സ്കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള കലാമത്സരങ്ങളും കലാപരിപാടികളും യോങ്കേഴ്‌സിലുള്ള സണ്‍ഡേഴ്‌സ് ഹൈസ്കൂളില്‍ ഒക്ടോബര്‍ 21 ശനിയാഴ്ച നടന്നു.

ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ്, ലളിതഗാനം, ബൈബിള്‍ കഥകള്‍, പ്രസംഗം എന്നീ ഇനങ്ങളിലാണ് പ്രധാനമായും മത്സരങ്ങള്‍ നടന്നത്. രാവിലെ 9.30 ന് പ്രാര്‍ത്ഥനയോടെ മത്സരപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഏതാണ്ട് 4 മണിയോടെ കലാമത്സരങ്ങള്‍ അവസാനിച്ചു. ഭദ്രാസനത്തിലെ വിവിധ ഏരിയാകളില്‍ നിന്നുമുള്ള പ്രതിനിധികളടക്കം വലിയൊരു കമ്മിറ്റി ഏതാണ്ട് മാസങ്ങളോളം പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു

മത്സരങ്ങളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് മാത്യു ജോര്‍ജായിരുന്നു. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച ഏവര്‍ക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

ഏതാണ്ട് 4 മണിയോടുകൂടി കലാപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. രാജു വര്‍ഗീസ് എന്നിവര്‍ സണ്‍ഡേ സ്കൂള്‍ ബോര്‍ഡ് മെംബേഴ്‌സിന്റെ സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തിക്കൊണ്ട് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ബോര്‍ഡ് മെംബേഴ്‌സിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷോണ്‍ ഏബ്രഹാമും , ടിഫനി തോമസും ആയിരുന്നു പരിപാടികളുടെ എംസി ആയി പ്രവര്‍ത്തിച്ചത്. ടാലന്റ് ഷോ കോര്‍ഡിനേറ്റര്‍ ഷൈനി രാജു പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

കലാപരിപാടികള്‍ക്കുശേഷം മത്സരാര്‍ത്ഥികളുടെ ഫലപ്രഖ്യാപനവും തുടര്‍ന്ന് ട്രോഫികളും വിതരണം ചെയ്തു. സെന്റ് മേരീസ്, ബോസ്റ്റണ്‍, സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ്, സെന്റ് തോമസ്, അണ്‍റു, പിഎ എന്നീ ദേവാലയങ്ങള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി വിജയിച്ചു.

മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിച്ചത് സെന്റ് മേരീസ്, ജാക്‌സണ്‍ ഹൈറ്റ്‌സില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥിനി റ്റിഫനി തോമസ് ആയിരുന്നു. ഇലിൃേമഹശ്വലറ ഋഃമാ, ഠഠഇ എന്നിവയില്‍ റാങ്ക് കരസ്ഥമാക്കിയവര്‍ക്കുള്ള പുരസ്കാരം റവ. ഫാ. രാജു വര്‍ഗീസ് വിതരണം ചെയ്തു.

സണ്‍ഡേ സ്കൂള്‍ ജനറല്‍ സെക്രട്ടറി അജു തര്യന്റെ നന്ദി പ്രകാശനവും തുടര്‍ന്നുള്ള പ്രാര്‍ത്ഥനയോടും കൂടെ പരിപാടികള്‍ക്ക് തിരശീല വീണു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദികരുള്‍പ്പെടെ ഏകദേശം 500 പേര്‍ ഈ വര്‍ഷത്തെ കലാപരിപാടികളില്‍ പങ്കുചേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here