Home / ഇന്ത്യ / മോദിയുടെ ആശയങ്ങള്‍ അപ്രായോഗികം: സച്ചിന്‍ പൈലറ്റ്

മോദിയുടെ ആശയങ്ങള്‍ അപ്രായോഗികം: സച്ചിന്‍ പൈലറ്റ്

ആലപ്പുഴ:അപ്രായോഗിക മുദ്രാവാക്യങ്ങളുടെ പ്രചാരകരായി മോദി സര്‍ക്കാര്‍ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എംപി. ഈ തിരിച്ചറിവ് മാത്രംമതി കോണ്‍ഗ്രസിന് ഗുജറാത്തില്‍ അധികാരത്തിലെത്താന്‍. കേരളത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ള ഘടക കക്ഷികള്‍ സ്വയം പുറത്തു വരണം. അധികം താമസിയാതെ ഇടതുസര്‍ക്കാരിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും ആലപ്പുഴയില്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കോട്ടങ്ങളല്ല മറിച്ചു സുസ്ഥിര ഭരണ ബദല്‍ മുന്‍നിര്‍ത്തിയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് തിരിഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടുപതിറ്റാണ്ട് ഭരിച്ചിട്ടും ബിജെപി സര്‍ക്കാര്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ഇക്കാരണം ഒന്നുമതി കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനെന്നും സച്ചിന്‍ പൈലറ്റ് എം.പി പറഞ്ഞു വികസനത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചുമാണ് കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നത്. അതിനുള്ള അംഗീകാരമാണ് ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള യുവാക്കള്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ പിന്തുണയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഭരണ മുന്നണിയിലെ ഭിന്നത മുതലെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായം പറയേണ്ട സമയം ആയിട്ടില്ല. പക്ഷേ ബുദ്ധിമാന്‍മാരായ കേരളത്തിലെ ജനങ്ങള്‍ ഭരണത്തെ തിരിച്ചറിയുന്നുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു പ്രതിപക്ഷ…

ആലപ്പുഴ:അപ്രായോഗിക മുദ്രാവാക്യങ്ങളുടെ പ്രചാരകരായി മോദി സര്‍ക്കാര്‍ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എംപി.

User Rating: Be the first one !

ആലപ്പുഴ:അപ്രായോഗിക മുദ്രാവാക്യങ്ങളുടെ പ്രചാരകരായി മോദി സര്‍ക്കാര്‍ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എംപി. ഈ തിരിച്ചറിവ് മാത്രംമതി കോണ്‍ഗ്രസിന് ഗുജറാത്തില്‍ അധികാരത്തിലെത്താന്‍. കേരളത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ള ഘടക കക്ഷികള്‍ സ്വയം പുറത്തു വരണം. അധികം താമസിയാതെ ഇടതുസര്‍ക്കാരിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും ആലപ്പുഴയില്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ കോട്ടങ്ങളല്ല മറിച്ചു സുസ്ഥിര ഭരണ ബദല്‍ മുന്‍നിര്‍ത്തിയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് തിരിഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടുപതിറ്റാണ്ട് ഭരിച്ചിട്ടും ബിജെപി സര്‍ക്കാര്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ഇക്കാരണം ഒന്നുമതി കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനെന്നും സച്ചിന്‍ പൈലറ്റ് എം.പി പറഞ്ഞു

വികസനത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചുമാണ് കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നത്. അതിനുള്ള അംഗീകാരമാണ് ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള യുവാക്കള്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ പിന്തുണയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഭരണ മുന്നണിയിലെ ഭിന്നത മുതലെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായം പറയേണ്ട സമയം ആയിട്ടില്ല. പക്ഷേ ബുദ്ധിമാന്‍മാരായ കേരളത്തിലെ ജനങ്ങള്‍ ഭരണത്തെ തിരിച്ചറിയുന്നുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ പങ്കെടുക്കാനാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് ആലപ്പുഴയില്‍ എത്തിയത്

Check Also

മാധ്യമങ്ങളെ, ഭയക്കുന്ന മോഡിയും വെറുക്കുന്ന പിണറായി വിജയനും (ബ്ളസന്‍ ഹൂസ്റ്റന്‍)

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാധ്യമങ്ങളെ ഭയമോ. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ വെറുപ്പോ. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടത് …

Leave a Reply

Your email address will not be published. Required fields are marked *