ലണ്ടന്‍: സിംബാബ്!വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചതോടെ ഇനി ഏറ്റവും പ്രായമേറിയ ഭരണാധികാരി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ്– 91 വയസ്സ്. 37 വര്‍ഷത്തെ ഭരണത്തിനുശേഷം സ്ഥാനമൊഴിഞ്ഞ മുഗാബെയ്ക്കു 93 വയസ്സുണ്ട്.

ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ ഭരണം 63 വര്‍ഷവും ഏഴുമാസവും പിന്നിട്ടു. കഴിഞ്ഞദിവസം വിവാഹത്തിന്റെ എഴുപതാം വാര്‍ഷികവും അവര്‍ ആഘോഷിച്ചിരുന്നു. ഏറ്റവും അധികകാലം ബ്രിട്ടന്‍ ഭരിച്ച റെക്കോര്‍ഡും എലിസബത്ത് രാജ്ഞിക്കാണ്. 2015ല്‍ ആണ് വിക്ടോറിയ രാജ്ഞിയുടെ ഈ റെക്കോര്‍ഡ് അവര്‍ മറികടന്നത്.

തുനീസിയന്‍ പ്രസിഡന്റ് തൊണ്ണൂറുകാരന്‍ ബേജി സെയ്ദ് എസേബ്‌സിയാണു പ്രായത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഭരണാധികാരി. കുവൈറ്റ് ഭരണാധികാരി ഷെയ്ക്ക് സാബാ അഹമ്മദ് അല്‍ ജബാര്‍ അല്‍ സബാ (88), ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ (86), കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയ (84), ലബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ (84) എന്നിവരാണു പ്രായം പരിമിതിയാക്കാതെ ഇപ്പോഴും ഭരണചക്രം തിരിക്കുന്ന മറ്റു രാഷ്ട്രത്തലവന്മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here