സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ സിനിമയെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സിനിമയെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും എന്റെ സംസ്ഥാനം ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യാന്‍ സാധിക്കാത്തത് നിങ്ങള്‍ക്കിവിടെ ചെയ്യാം. അതിനായുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ ഇവിടെ ഒരുക്കുമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മറ്റു സംസ്ഥാനങ്ങളിലെല്ലാം സിനിമ നിരോധിക്കുമ്പോഴാണ് ‘പത്മാവതി’യെ മമത ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
ദീപിക പദുകോണ്‍,രണ്‍വീര്‍ സിങ്,ഷാഹിദ് കപൂര്‍ എന്നിവരാണ് സിനിമയില്‍ മുഖ്യവേഷം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here