വാഷിങ്ടണ്‍: ടൈംസ് മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താന്‍ നിരസിച്ചതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുരസ്‌കാരം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. അതിനാല്‍ മാഗസിന്റെ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്നു വച്ചതായി ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷത്തേതു പോലെ മാന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളതായി അറിയിച്ച് ടൈംസ് മാഗസിന്‍ വിളിച്ചിരുന്നു. പക്ഷേ അഭിമുഖത്തിനും ഫോട്ടോഷൂട്ടിനും ഞാന്‍ സമ്മതിക്കണം. അത് ഞാന്‍ വേണ്ടെന്ന് പറഞ്ഞു- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here