ശ്രീനഗര്‍: കശ്മിരില്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് പോയ സൈനികനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇര്‍ഫാന്‍ അഹമ്മദ് ദറാണു മരിച്ചത്. ഷോപ്പിയാനിലെ സെന്‍സെന്‍ സ്വദേശിയാണ് ഇര്‍ഫാന്‍.

ദക്ഷിണ കശ്മിരിലെ ഷോപ്പിയാനിലാണ് ശരീരം മുഴുവനും വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ കാണാനില്ലായിരുന്നു.
പത്തുദിവസത്തെ അവധിയ്ക്ക് വീട്ടിലെത്തിയ ദര്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ കാറെടുത്ത് എവിടേക്കോ പോയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.മൃതദേഹം കണ്ട് പ്രദേശവാസികളാണ് പൊലിസിനെ വിവരമറിയിച്ചത്. ഇദ്ദേഹത്തിന്റെ കാറും സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here