റോജന്‍

നീ ഉപേക്ഷിച്ചതിന് ശേഷം
ആ മുറി തുറക്കാറില്ല.
കട്ടിലിന്‍കാലുകളില്‍
ചിതല്‍ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു.
ചിലന്തിവലകളും
പൊടിയും തൂത്തുകളഞ്ഞു.
തലയിണയെ കെട്ടിപ്പിടിച്ചിരുന്നു.
കിടക്കവിരിക്കടിയില്‍
നിന്നും ഒരു താരാട്ട് കിട്ടി.
അത് അടുപ്പിലിട്ടെരിച്ചു.
നീ ആ കുഞ്ഞിനെ
അബോര്‍ട്ട് ചെയ്തിരിക്കുമല്ലോ ?

LEAVE A REPLY

Please enter your comment!
Please enter your name here