Home / പുതിയ വാർത്തകൾ / ഞാന്‍ മുസ്ലിം ആണ്; എനിക്ക് ഭര്‍ത്താവിനൊപ്പം പോകണം; എന്നെയാരും നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചതല്ല; എനിക്ക് നീതി കിട്ടണം: ഹാദിയ

ഞാന്‍ മുസ്ലിം ആണ്; എനിക്ക് ഭര്‍ത്താവിനൊപ്പം പോകണം; എന്നെയാരും നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചതല്ല; എനിക്ക് നീതി കിട്ടണം: ഹാദിയ

നെടുമ്പാശ്ലേരി: താന്‍ മുസ്‌ലിമാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും വിളിച്ചുപറഞ്ഞ് ഹാദിയ. സുപ്രിംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം.

ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്, ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതെന്നും ഹാദിയ പറഞ്ഞു. തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.

ഈ മാസം 27 ന് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്നാണ് പിതാവ് അശോകനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയിലേക്ക് പോവുന്നതിനായി വൈകുന്നേരം 3.40ഓടെ കനത്ത പൊലിസ് സുരക്ഷയിലാണ് ഹാദിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അഛനും അമ്മയും അഞ്ച് പൊലിസ് ഉദ്യോഗസ്ഥരുമാണ് ഹാദിയക്കൊപ്പമുള്ളത്. 

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *