നാഗ്പുര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിലെ 19ാം സെഞ്ച്വറിയെന്ന നേട്ടവും ഇതോടെ കോഹ്‌ലി സ്വന്തമാക്കി. ഒന്നാം ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ സെഞ്ച്വറി നേടിയിരുന്നു.

കൂടാതെ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും കോഹ്‌ലിക്ക് സ്വന്തം. സുനില്‍ ഗാവസ്‌കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്.ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോഹ്‌ലിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here