ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും കൂടുതല്‍ ജോലിസാധ്യതയ്ക്കുമായി കേന്ദ്രം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറെടുക്കുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ 25 പ്രധാന മേഖലകളില്‍ കൂടുതല്‍ ജോലിസാധ്യതകള്‍ ഉള്ള തുകല്‍ നിര്‍മ്മാണം, വസ്ത്ര നെയ്ത്ത് വ്യവസായം, എന്‍ജിനീയറിങ്ങ്, ഫാര്‍മസ്യുട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നീ അഞ്ചു മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനം.

ഉയര്‍ന്ന ജോലി സാദ്ധ്യതയുള്ള മേഖലയെന്ന നിലയില്‍ മോട്ടോര്‍ വാഹന വ്യവസായത്തില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി തിരിച്ചു കൊണ്ടുവരുന്നതിനായുള്ള ഉന്നതതല യോഗങ്ങള്‍ വ്യവസായ വകുപ്പിലും നീതി ആയോഗിലും നടത്തി വരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here