ഗായത്രി നിർമ്മല

കാതുകൾഒന്നു ഞാൻ കൊട്ടിയടക്കട്ടെ
കണ്ണുകൾ പൂട്ടിയിരിക്കട്ടെ

എന്നിട്ടും വയ്യ
ചുറ്റിലും നാറ്റം
നാറ്റം അസഹ്യം
നിണത്തിന്റെ നാറ്റം

മൂക്കൊന്നുമുറുകെ
പിടിച്ചോട്ടെ.. ?
എന്റെ മൂക്കൊന്ന്
മുറുകെ പിടിച്ചോട്ടെ…?

മനസിനെ മൊത്തം
മഥിക്കുന്നു മർത്യാനിൻ
പ്രവൃത്തിതൻ പ്രകമ്പനം പ്രകൃതിപോലും
പ്രതികരിക്കുന്നു

ഇനിയെത്രകാലം
ഇനിയെത്രദൂരം
ഇനിയെന്ത് കാഴ്ചകൾ

ഈ മണ്ണിലിനിയെന്റെ
ജീവിതസായാഹ്നം
തീർത്തുപോകാൻ

ശ്രവിക്കുന്നതൊക്കയും
ഞെട്ടുന്ന വാർത്തകൾ… നടക്കുന്നതെല്ലാം
നമുക്കിന്നു ചുറ്റിലും

കാണുന്നതോ
ക്ൺ തുളയ്ക്കുന്ന
കാഴ്ചകൾ
പുലരുന്നതെല്ലാം
രുധിരം മണക്കുന്ന
പുലരികൾ

കാതോർത്തു
കണ്പാര്ത്തു
അറിയുന്നതൊക്കയും
വ്യാജന്റെ വികൃതികൾ
ശരിയേത് തെറ്റേത്
ശരിയേത് തെറ്റേത്
ഭ്രാന്തമാകുന്നു ചിന്തകൾ

മുഴങ്ങുന്നു ചുറ്റിലും
‘അടിയുടെ ഇടിയുടെ
കുത്തിന്റെ കൊലയുടെ
ചതിയുടെ … നിരാശയുടെ
പിന്നെയും തീർന്നില്ല

പെണ്ണിന് നിണത്തിന്റെ
കഴുകന്റെ കണ്ണിന്റെ

തിരോധാനത്തിന്റെ
മുഖങ്ങളുമുണ്ടതിലേറെ
ചുറ്റിലും

വിദ്യയുണ്ടു വേദമുണ്ട്
പണമുണ്ട്
പകിട്ടുണ്ട്..
ഇല്ലാത്തതൊന്നുമാത്രം

LEAVE A REPLY

Please enter your comment!
Please enter your name here