ന്യൂഡല്‍ഹി:കേരളത്തില്‍ വിവാദം സൃഷ്ടിച്ച് ദേശീയശ്രദ്ധയാകര്‍ഷിച്ച ഹാദിയ കേസില്‍ സുപ്രീകോടതി ഇന്നു വാദം കേള്‍ക്കും. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ ആവശ്യവും കോടതി പരിഗണിക്കും. എന്‍.ഐ.എ അന്വേഷണസംഘം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിക്കും. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന നിലപാട് ഡല്‍ഹിക്ക് പുറപ്പെടും മുന്‍പ് തന്നെ ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ , ഹാദിയയുടെ മാനസികനില തകരാറിലാണെന്ന വാദമാകും അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കുക. കോടതി ഈവാദത്തെ മുഖവിലയ്‌ക്കെടുക്കുമോ എന്നതാണ് പ്രധാനചോദ്യം.
ഹാദിയയെ കേട്ട ശേഷം അച്ഛന്‍, അശോകന്റെയും എന്‍.ഐ.എയുടെയും വാദം കോടതി കേള്‍ക്കും. അതിന് ശേഷമാകും അന്തിമതീരുമാനം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയന്ന ചോദ്യത്തിന് സുപ്രീംകോടതി വിധി ഉത്തരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here