തിരുവനന്തപുരം: സിനിമയില്‍ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ നെടുമുടി വേണുവിന് തലസ്ഥാന നഗരി ആദരം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടനം വേണുലയം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഭിനയത്തില്‍ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ നെടുമുടി വേണുവിനെ സംസ്ഥാന സര്‍ക്കാര്‍, ഫിലിം ഫ്രെറ്റേനിറ്റി, വയലാര്‍ സാസ്‌കാരിക വേദി എന്നീവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ നടന്‍ മധു പറഞ്ഞു.

കെപിഎസ്‌സി ലളിത, നടന്‍ മുകേഷ്, സംവിധായകരായ കമല്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മിഴാവ് കൊട്ടി പ്രിയ നടന്‍ സദസിനെ തൊട്ടുണര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here