ന്യൂഡല്‍ഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍. പഠനച്ചെലവ് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വഹിക്കും. മാതാപിതാക്കളുടെ സമ്മര്‍ദം കാരണമാണ് വീടുവിട്ടിറങ്ങിയത്. മനുഷ്യനെന്ന പരിഗണന തരണം. തന്റെ വിശ്വാസത്തില്‍ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഹാദിയ കോടതിക്കു മുമ്പാകെ മൊഴി നല്‍കുന്നത്.

ആദ്യം ഹൈക്കോടതിയുടെ തടവിലായിരുന്നു. പിന്നീട് അഞ്ചു മാസത്തോളം മാതാപിതാക്കളുടെ തടവില്‍ കഴിഞ്ഞു. ഇങ്ങനെ 11 മാസമായി താന്‍ നിയമവിരുദ്ധമായ തടങ്കലില്‍ കഴിഞ്ഞു. തനിക്ക് ഇതില്‍ നിന്ന് സ്വാതന്ത്ര്യമാണ് വേണ്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

പഠനം തുടരുന്നതിനു വേണ്ടി രക്ഷിതാവായി കോളജ് ഡീനിനെ നിയമിക്കുന്നതായി കോടതി അറിയിച്ചു. എന്നാല്‍, തന്റെ രക്ഷിതാവായി ഭര്‍ത്താവിനെ വേണമെന്നും മറ്റാരെയും ആവശ്യമില്ലെന്നും ഹാദിയ വാദിച്ചു. ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here