ബെയ്‌ജിംഗ് : ഇന്ത്യ നടത്തുന്ന സ്വച്ഛ് ഭാരത് പദ്ധതി ലോകരാജ്യങ്ങൾക്കിടയിലും ശ്രദ്ധ നേടുന്നുവെന്നതിന്റെ ഉദാഹരണമാണ് ചൈനയുടെ പുതിയ നടപടി.ജീവിത നിലവാരം മെച്ചപ്പെടുത്താനും ടൂറിസത്തെ ശക്തിപ്പെടുത്താനും വൃത്തിഹീനവും, ശോചനീയവുമായ പൊതു ബാത്ത്റൂമുകൾ വൃത്തിയാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ്.പൊതു സ്ഥലങ്ങളിലെ ശൗചാലയങ്ങൾ വൃത്തിയായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2015ലാണ് ടോയ്‌ലെറ്റ് വിപ്ലവം എന്ന പേരിൽ പുതിയ പദ്ധതി ചൈന ആരംഭിച്ചത്.

എന്നാൽ പദ്ധതി ഉപയോഗപ്രദമാകുന്ന വിധത്തിൽ ചൈനീസ് സർക്കാരിന് വിനിയോഗിക്കാൻ കഴിഞ്ഞില്ല. അതിനാലാണ് വീണ്ടും പദ്ധതി ആരംഭിക്കുന്നത്.വിനോദ മേഖലയിൽ കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും അതിനാൽ രാജ്യത്ത് എല്ലാ തരത്തിലുള്ള ശുചിത്വം ആവശ്യമാണെന്നും ഷീ ചിന്‍ പിങ് പറഞ്ഞു.എന്നാൽ ഇത് ഒരു ചെറിയ കാര്യമല്ലെന്നും, അതിനായി എല്ലാവരും പരസ്പരം സഹകരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനത്തോടെ ചൈനയിൽ 70,000 ടോയ്‌ലെറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. 2018 നും 2020 നും ഇടയിൽ 64,000 എണ്ണം കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് നാഷണൽ ടൂറിസം അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.ഗ്രാമ പ്രദേശങ്ങളിൽ ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ ബോധവൽക്കരണം നടത്തണമെന്നും, ഇപ്പോൾ ലോക്കൽ അതോറിറ്ററികൾക്ക് ടോയ്‌ലെറ്റുകളുടെ പ്രാധാന്യം മനസിലാക്കാൻ കഴിയുന്നുണ്ടെന്നും ടൂറിസം അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

പൊതു മുതലുകൾ വൃത്തിഹീനമാക്കാതെ ഉപയോഗിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെ കടമയാണെന്നും, അയൽ രാജ്യമായ ഇന്ത്യയിൽ 2014 ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻ (ക്ലീൻ ഇന്ത്യ മിഷൻ) പദ്ധതി 2019ൽ ഇന്ത്യയെ മാലിന്യ വിമുക്തമാക്കി മാറ്റുമെന്നും ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.ഇന്ത്യയിൽ തുറന്ന പ്രദേശത്ത് മലമൂത്ര വിസർജ്‌ജനം നടത്തുന്നതും, മാലിന്യം നിക്ഷേപിക്കുന്നതും തടയുന്നതിനായാണ് 2014ൽ നരേന്ദ്ര മോദി സർക്കാർ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്ക് രൂപം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here