ന്യൂഡല്‍ഹി : സര്‍വ്വ സ്തുതിയും ദൈവത്തിനെന്ന് ഷെഫീന്‍ ജഹാന്‍.
ഹാദിയയെ കാണാന്‍ അനുവാദമുണ്ട്, തീരുമാനത്തില്‍ സന്തോഷമെന്നും ഷെഫീന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഹാദിയയ്ക്ക് സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു ഷെഫീന്‍ ജഹാന്‍.

മാതാപിതാക്കളുടെ സംരക്ഷണം ഇല്ല, കോളെജ് ഡീന്‍ ലോക്കല്‍ ഗാര്‍ഡിയനായിരിക്കുമെന്നും കോടതി അറിയിച്ചു.പക്ഷെ ഭര്‍ത്താവിനൊപ്പം കഴിയണമെന്ന ഹാദിയയുയെ ആവശ്യം തല്‍ക്കാലം കോടതി അംഗീകരിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു അതെല്ലാം പിന്നീട് പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

ഡല്‍ഹിയില്‍ നിന്ന് കോളെജിലേക്ക് കൊണ്ടുപോകാം. അതുവരെ കേരളാ ഹൗസില്‍ താമസിക്കണം. സേലത്തേക്ക് എത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.എന്നാല്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here