ന്യൂഡൽഹി : വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.മാര്‍ച്ച് 31 എന്ന കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആധാര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്.

ആധാര്‍ കേസുകള്‍ ഇനി ഭരണഘടനാ ബെഞ്ചാകും പരിഗണിക്കുകയെന്നും ഇടക്കാല സ്റ്റേ വേണമോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here