Home / വാണിജ്യം സാങ്കേതികം / ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ”ഇന്ത്യയില്‍ സര്‍ക്കാര്‍ ഇസ്‌ലാമിക് ബാങ്ക് അനുവദിക്കില്ല. കാരണം, ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണ്”- അദ്ദേഹം പറഞ്ഞു.രാജ്യത്ത് വ്യത്യസ്ത സര്‍ക്കാര്‍, ഇതര ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി നിലവില്‍ ബാങ്കുകളുണ്ട്. ആ സ്ഥിതിക്ക്, ഇസ്‌ലാമിക് ബാങ്കിങിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്നും മന്ത്രി പറഞ്ഞു.

”ചില സംഘടനകളും ചില ജനങ്ങളും ഇക്കാര്യത്തില്‍ നിര്‍ദേശം വച്ചിരുന്നു. പക്ഷെ, ഇതിനു വേണ്ടി ഒരു ആലോചനയും സര്‍ക്കാര്‍ നടത്തിയിട്ടില്ല”- നഖ്‌വി പറഞ്ഞു.

Check Also

എനര്‍ജി ഡ്രിങ്ക് മാരകമായ അസുഖങ്ങള്‍ക്ക് വഴിവെക്കുമെന്നു പഠനം

വാഷിങ്ടണ്‍ ഡി.സി: എനര്‍ജി ഡ്രിങ്ക് നിത്യം കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ അത്തരക്കാര്‍ കരുതിയിരുന്നോളൂ. മാരകമായ അസുഖങ്ങള്‍ക്ക് ഇവ വഴി വെക്കുമെന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *